Kerala
കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഗുരുതരമായി പരുക്കേറ്റ സൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം|കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 25കാരന് മരിച്ചു. സ്കൂട്ടര്‍ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണന് ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----