Kerala
പന്തളത്ത് കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
എംസി റോഡില്‍ പന്തളം ആല്‍ത്തറക്ക് സമീപമാണ് അപകടമുണ്ടായത്.

പന്തളം | കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 35കാരന്‍ മരിച്ചു.പന്തളം പൂഴിക്കാട് ചാരുനിക്കുന്നതില്‍ വിഷ്ണു ആണ് മരിച്ചത്.
എംസി റോഡില്‍ പന്തളം ആല്‍ത്തറക്ക് സമീപമാണ് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ പന്തലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ആള്‍ പരുക്കളില്ലാതെ രക്ഷപ്പെട്ടു.സംഭവത്തില്‍ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----