Kerala
ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഇന്നലെ രാത്രിയാണ് സംഭവം

കൊച്ചി | കാലടി കൈപ്പട്ടര്‍ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.മാണിക്കമംഗലം സ്വദേശി അനില്‍ കുമാര്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അനില്‍ കുമാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേബിള്‍ ടിവി ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----