Kerala
ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു; സഹോദരന് പരുക്ക്
മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്.

കോഴിക്കോട് | ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കുന്ദമംഗലം പത്താം മൈലിലാണ് അപകടമുണ്ടായത്. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്.
ബൈക്കില്‍ അജയ്‌ക്കൊപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ പയിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. പൊയില്‍താഴം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു വരികയായിരുന്നു അജയും സഹോദരനും.
---- facebook comment plugin here -----