Kerala
ജീപ്പും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന് സമീപം വച്ച് മാരുതി ജിമ്‌നി ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം

പത്തനംതിട്ട \ പത്തനംതിട്ടയില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പത്തനംതിട്ട മൈജി ഷോറൂമിലെ ജീവനക്കാരന്‍നരിയാപുരം മാമൂട് വയല നോര്‍ത്ത് അനീഷ് ഭവനില്‍ പുഷ്പാംഗദന്റെ മകന്‍ പി അനീഷ് (30) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.45 ന് പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന് സമീപം വച്ച് മാരുതി ജിമ്‌നി ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
---- facebook comment plugin here -----