Connect with us

Kerala

സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

|

Last Updated

നരിക്കുനി (കോഴിക്കോട്) | നരിക്കുനി- കുമാരസ്വാമി റോഡിൽ പുല്ലാളൂർ തച്ചൂർതാഴത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. പുല്ലാളൂർ കൂനോടുമ്മൽ അബ്ദുർറഹ്മാന്റെ മകൻ ഇസ്മാഈൽ (ലത്വീഫ്- 38) ആണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.

നരിക്കുനി ഭാഗത്തേക്ക്‌ പോകവേ സ്കൂട്ടർ നിയന്ത്രണം വിട്ടാണ് അപകടം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് നിസ്കാരം ഞായർ ഉച്ചയോടെ പുല്ലാളൂർ പരപ്പാറ ജുമുഅ മസ്ജിദിൽ.

ഭാര്യ : മുനീഫ ഒഴലക്കുന്ന്. മക്കൾ : മുഹമ്മദ്‌ യാസീൻ (മുട്ടാഞ്ചേരി ഹസനിയ്യ അഞ്ചാം ക്ലാസ് വിദ്യാർഥി), സുഹാദ് (പുല്ലാളൂർ നോർത്ത് എ എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി). മാതാവ് : ഖദീജ. സഹോദരങ്ങൾ:അബ്ദുൽ കരീം (സഊദി), സൈനബ കട്ടിപ്പാറ, സുഹറ കട്ടിപ്പാറ.

Latest