Kerala
കായംകുളത്ത് ഫ്രൂട്ട്‌സ് വാങ്ങി പണം നല്‍കാതെ യുവാക്കള്‍ മുങ്ങി
1,800 രൂപയുടെ സാധനങ്ങളാണ് ഓമ്‌നി വാനില്‍ എത്തിയ യുവാക്കള്‍ വാങ്ങിയത്
![](https://assets.sirajlive.com/2024/08/fruits-897x538.jpg)
ആലപ്പുഴ | ഓണ്‍ലൈനായി പണം നല്‍കാമെന്ന് പറഞ്ഞ് ഫ്രൂട്ട്‌സ് വാങ്ങി യുവാക്കള്‍ കടന്നുകളഞ്ഞു. കായംകുളം തട്ടാരമ്പലം റോഡില്‍ തീര്‍ഥംപൊഴിച്ചാലുംമൂടിന് സമീപം പഴങ്ങള്‍ വില്‍ക്കുന്ന തമിഴ്‌നാട് പഴനി സ്വദേശികളായ ശെല്‍വിക്കാണ് ദുരനുഭവം.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചുവന്ന ഓമ്‌നി വാനില്‍ എത്തിയ യുവാക്കള്‍ പേരക്ക, മാങ്ങ, സപ്പോട്ട എന്നിവ വാങ്ങി. 1,800 രൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. വാഹനത്തില്‍ ഇരുന്നുകൊണ്ടായിരുന്നു സാധനങ്ങള്‍ വാങ്ങിയത്.
ശെല്‍വി പണം സ്വീകരിക്കാന്‍ സ്‌കാനര്‍ എടുത്ത് തിരിത്തെത്തിയപ്പോള്‍ പണം നല്‍കാതെ ഇയാള്‍
കാറില്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സെല്‍വിയും കുടുംബവും കായംകുളത്ത്
പഴവര്‍ഗങ്ങള്‍ കച്ചവടം ചെയ്യുന്നുണ്ട്. ഇവരുടെ വരുമാന മാര്‍ഗമാണിത്. പരാതിയില്‍ കായംകുളം പോലീസ് കേസെടുത്തു. യുവാക്കള്‍ എത്തിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി
സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.