Kerala
തൃപ്പൂണിത്തുറയില്‍ യുവാവ് കായലില്‍ മരിച്ച നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍
മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് പോലീസ് സംശയിക്കുന്നത്
![](https://assets.sirajlive.com/2024/03/crime-897x538.jpg)
കൊച്ചി | തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എരൂര്‍ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനല്‍ (43) ആണ് മരിച്ചത്.സംഭവത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു
സുഹൃത്തുക്കളായ മറ്റു രണ്ട് പേര്‍ക്കൊപ്പം ഇന്നലെ രാത്രി സനല്‍ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
---- facebook comment plugin here -----