Connect with us

Kerala

കാരവനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത്

രണ്ട് മണിക്കൂര്‍കൊണ്ട് പടര്‍ന്നത് 957 PPM കാര്‍ബണ്‍ മോണോക്‌സൈഡെന്ന് എൻഐടി സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ

Published

|

Last Updated

കോഴിക്കോട്| വടകരയില്‍ കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.യുവാക്കളുടെ മരണത്തിന് ഇടയാക്കിയത് കാര്‍ബണ്‍ മോണോക്‌സൈഡാണെന്ന് എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി.

വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയാണ് വിഷവാതകം കാരവാനിന്റെ അകത്തേക്കെത്തിയത്.രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനത്തില്‍ പടര്‍ന്നെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

ഡിസംബര്‍ 23നായിരുന്നു അപകടം സംഭവിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.
മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയില്‍ ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കള്‍ മരിച്ചുകിടന്നത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

Latest