Kerala
കൊച്ചി നഗരത്തില്‍ പിടിവലിയില്‍ യുവാവ് മരിച്ച നിലയില്‍
മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി ആളുകള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല
![](https://assets.sirajlive.com/2023/11/attack-897x538.jpg)
കൊച്ചി | നഗരപ്രാന്തപ്രദേശത്ത് പിടിവലിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടത്ത് റോഡിലാണ് മൃതദേഹം കണ്ടത്. ചുള്ളങ്ങാട്ട് വീട്ടില്‍ വിജയന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് അന്വേഷണം തുടങ്ങി.
സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ശരീരത്തില്‍ ചെറിയ മുറിപ്പാടുകളുമുണ്ട്. വിജയന്‍ രാവിലെ മുതല്‍ വഴിയില്‍ കിടന്നിരുന്നു. മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി ആളുകള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. വൈകിട്ടും പോകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----