Kerala
സ്കൂട്ടറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
എസ് വൈ എസ് നരിക്കുനി സോൺ സാന്ത്വനം എമർജൻസി വോളന്റിയർ ടീം അംഗവും പുല്ലാളൂർ സർക്കിൾ ഒലിവ് ടീം കൺവീനറുമായിരുന്നു.
നരിക്കുനി | കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര് താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകന് അഫ് ലഹ് (26) ആണ് മരിച്ചത്.
ചൊവ്വാഴച്ച് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. അഫ് ലഹ് സഞ്ചരിച്ച സ്കൂട്ടറിനെ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഫ് ലഹിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. എസ് വൈ എസ് നരിക്കുനി സോൺ സാന്ത്വനം എമർജൻസി വോളന്റിയർ ടീം അംഗവും പുല്ലാളൂർ സർക്കിൾ ഒലിവ് ടീം കൺവീനറുമായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ഉച്ചയോടെ പരപ്പാറ ജുമുഅ മസ്ജിദില്‍.
മാതാവ് : സുബൈദ. ഭാര്യ നജ ഫാത്തിമ, സഹോദരങ്ങൾ : അർഷിന, നാഫിഹ്.