Kerala
പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേര്‍ പോലീസ് പിടിയില്‍
സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) കൊല്ലപ്പെട്ട സംഭവത്തില്‍ അഖില്‍, ശരണ്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട | പെരുനാട് മഠത്തുംമൂഴിയില്‍ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) കൊല്ലപ്പെട്ട സംഭവത്തില്‍ അഖില്‍, ശരണ്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ 8 പ്രതികളായുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. അതേ സമയം കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പ്ര?ദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വീണ്ടും സംഘര്‍ഷമുണ്ടായി. അതിനിടെയാണ് ജിതിന് കുത്തേറ്റത്. സംഭവത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് കൊലപാതകം