Kerala
കാസര്‍കോട് മന്ത്രി വീണ ജോര്‍ജിന് നേരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം
കാസര്‍കോട് ആരോഗ്യമേഖലയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം

കാസര്‍കോട് | ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ കാസര്‍കോട് യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. കാസര്‍കോട് ആരോഗ്യമേഖലയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വലിയ പ്രതിസന്ധി നേരിടുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
---- facebook comment plugin here -----