Kerala
സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ്; തലവേദന ഒഴിയാതെ മുസ്‌ലിം ലീഗ്
മൂന്നാം സീറ്റില്‍ മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്തതില്‍ യൂത്ത് ലീഗില്‍ അമര്‍ഷം പുകയുന്നതിനിടെയാണിത്.
മലപ്പുറം | മുസ്‌ലിം ലീഗിന് തലവേദന സൃഷ്ടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. ഇത്തവണ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം സീറ്റില്‍ മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്തതില്‍ യൂത്ത് ലീഗില്‍ അമര്‍ഷം പുകയുന്നതിനിടെയാണിത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുസ്‌ലിം ലീഗിന്റെ നേതൃയോഗം നാളെ ചേരുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, മുന്‍ എം എല്‍ എ. കെ എം ഷാജി എന്നിവരുടെ പേരാണ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് യൂത്ത് ലീഗ് നിര്‍ദേശിക്കുന്നത്.
അതിനിടെ, കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചു.