Connect with us

Uae

യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

കേരള സോഷ്യൽ സെന്ററിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അബൂദബി|മെയ് 11 ന് അബൂദബി കേരളം സോഷ്യൽ സെന്ററിൽ ചേരുന്ന യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കേരള സോഷ്യൽ സെന്ററിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായി ചന്ദ്രശേഖരൻ (രക്ഷാധികാരി ), റോയ് ഐ. വർഗീസ് (ചെയർമാൻ ), ഷൽമ സുരേഷ് (വൈസ് ചെയർപേഴ്‌സൺ ), ശങ്കർ (ജനറൽ കൺവീനർ ),എം.
സുനീർ (ജോ: കൺവീനർ ) എന്നിവരെയും വിവിധ സബ് കമ്മിറ്റി കൺവീനർമാരായി സിദ്ധിഖ് ,രത്‌നകുമാർ ,രാകേഷ് നമ്പ്യാർ ,ഇബ്രാഹിം മാറഞ്ചേരി ,വിൽ‌സൺ എസ് എ എന്നിവരെയും 30 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു .

 

Latest