Kerala
വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി; തിരച്ചില്‍
ദേവഗിരി കോളേജ് വിദ്യാര്‍ഥി സതീഷിനെയാണ് കാണാതായത്. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ്.

കോഴിക്കോട് | കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ പെട്ട യുവാവിനെ കാണാതായി. ദേവഗിരി കോളേജ് വിദ്യാര്‍ഥി സതീഷിനെയാണ് കാണാതായത്. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ്.
വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘത്തിലുണ്ടായിരുന്ന ആളാണ് അപകടത്തില്‍ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് യുവാവ് വെള്ളച്ചാട്ടത്തില്‍ പെട്ടത്.
നാട്ടുകാരും വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്.
---- facebook comment plugin here -----