Rsc
പ്രലോഭനങ്ങളെ യുവത്വം തിരിച്ചറിയണം: ആർ എസ് സി ബഹ്റൈൻ യൂത്ത് കൺവീൻ
പുതിയ കമ്മിറ്റി ഭാരവാഹികളെ ഗൾഫ് കൗൺസിൽ സംഘടനാ കൺവീനർ സകരിയ ശാമിൽ ഇർഫാനി പ്രഖ്യാപിച്ചു.
മനാമ | കണ്ണഞ്ചിപ്പിക്കുന്ന കമ്പോള കുതന്ത്രങ്ങളിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലും ലഹരിയിലും കുടുങ്ങി യുവത്വം നശിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് ബഹ്‌റൈൻ ആർ എസ് സി നാഷനൽ യൂത്ത് കൺവീൻ അഭിപ്രായപ്പെട്ടു. വിവിധ പ്രലോഭനങ്ങളിൽ അകപ്പെട്ട് ജീവിതത്തിന്റെ താളം തെറ്റുന്നവർ പ്രവാസികളിൽ ഏറിവരുന്നത് ആശങ്കാജനകമാണ്. നിരന്തര ബോധവത്കരണവും നന്മക്കായുള്ള സംഘടിത ശ്രമങ്ങളും പ്രവാസ ലോകത്ത് അനിവാര്യമാണെന്നും സംഗമം ചൂണ്ടിക്കാട്ടി.
“നമ്മളാവണം” എന്ന പ്രമേയത്തിൽ യൂനിറ്റ്, സെക്ടർ, സോൺ യൂത്ത് കൺവീനുകൾക്ക് ശേഷം അദ്ലിയ സെഞ്ച്വറി ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത് കൺവീൻ ആർ എസ് സി നാഷനൽ ചെയർമാൻ അബ്ദുല്ല രണ്ടത്താണിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ബഹ്റൈൻ നാഷനൽ പ്രസിഡൻ്റ് കെ സി സൈനുദ്ദീൻ സഖാഫി ഉദ്‌ഘാടനം ചെയ്തു. ഗൾഫ് കൗൺസിൽ അംഗങ്ങളായ സകരിയ ശാമിൽ ഇർഫാനി, അൻസാർ കൊട്ടുകാട്, കബീർ ചേളാരി സെഷനുകൾക്ക് നേതൃത്വം നൽകി. ശബീറലി, ജാഫർ പട്ടാമ്പി ചർച്ചകളും സംവാദങ്ങളും നിയന്ത്രിച്ചു. ബഹ്‌റൈനിലെ വിവിധ സോണുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളാണ് കൺവീനിൽ പങ്കെടുത്തത്.
പുതിയ കമ്മിറ്റി ഭാരവാഹികളെ ഗൾഫ് കൗൺസിൽ സംഘടനാ കൺവീനർ സകരിയ ശാമിൽ ഇർഫാനി പ്രഖ്യാപിച്ചു. ഭാരവാഹികൾ: മുനീർ സഖാഫി എടപ്പാൾ (ചെയർമാൻ), മുഹമ്മദ് അശ്റഫ് മങ്കര (ജ. സെക്രട്ടറി), ജാഫർ ശരീഫ് കുന്നംകുളം (എക്സിക്യൂട്ടീവ് സെക്രട്ടറി), മുഹമ്മദ് സഖാഫി ഉളിക്കൽ, ഉമറലി വി പി കെ വടകര (സംഘടന), ഫൈസൽ പതിയാരക്കര, സലീം കൂത്തുപറമ്പ് (ഫിനാൻസ്), അബ്ദുർറഹ്മാൻ പുതുപൊന്നാനി, അബ്ദുൽ വാരിസ് നല്ലളം (മീഡിയ), റശീദ് തെന്നല, ശിഹാബ് പരപ്പ (കലാലയം), ഡോ.നൗഫൽ ഇടപ്പള്ളി, സഫ്‌വാൻ സഖാഫി മാങ്കടവ് (വിസ്ഡം). അശ്റഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.