Kerala
വെട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് നടപ്പാതയില്‍ മരിച്ച നിലയില്‍
വീടിന് സമീപത്തെ നടപ്പാതയില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം | യുവാവിനെ നടപ്പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം സ്വദേശിയായ വിഷ്ണു(39)വാണ് മരിച്ചത്. വീടിന് സമീപത്തെ നടപ്പാതയില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്.
വെട്ട് കേസില്‍ റിമാന്‍ഡിലായിരുന്ന വിഷ്ണു ഒരു മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. അതേ സമയം സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി.
---- facebook comment plugin here -----