Kerala
പോക്‌സോ കേസില്‍ യുവാവിന് 39 വര്‍ഷം തടവും പിഴയും
യുവാവിന് വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവും 95000 രൂപ പിഴയും വിധിച്ചു കോടതി.
കല്‍പ്പറ്റ | വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവും 95000 രൂപ പിഴയും വിധിച്ചു കോടതി. ഇരുളം വാളവയല്‍ വട്ടത്താനി വട്ടുകുളത്തില്‍ വീട്ടില്‍ റോഷന്‍ വി റോബര്‍ട്ട് (27) നെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്.2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ കേണിച്ചിറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന എസ് സതീഷ്‌കുമാറാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.
---- facebook comment plugin here -----