Connect with us

Kerala

മയക്ക് മരുന്ന് കേസില്‍ യുവാവിന് 50 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

2022 ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം

Published

|

Last Updated

കോഴിക്കോട് |  മയക്കുമരുന്ന് കേസില്‍ യുവാവിന് 50 വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദി(35)നെയാണ് വടകര എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമെ അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം.

2022 ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 112.60 ഗ്രാം എം ഡി എം എയുമായാണ് ഷക്കീല്‍ ഹര്‍ഷാദിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 99.98 ഗ്രാം മെത്തഫിറ്റമിന്‍, 76.2 ഗ്രാം എം ഡി എം എ, എക്സ്റ്റസി പില്‍സ്,7.38 ഗ്രാം എല്‍ എസ് ഡി, 9.730 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിരുന്നു. ഇവയെല്ലാം കൈവശം വച്ചതിനും വിപണനം നടത്തിയതിനും ഉപയോഗിച്ചതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

 

Latest