Connect with us

shot dead

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതികരണവുമായി മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവിനെ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്.

കേന്ദ്രമന്ത്രിയുടെ ലക്‌നൗവിലെ വസതിയിലാണ് സംഭവം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതികരണവുമായി മന്ത്രി രംഗത്തുവന്നു. കൊല്ലപ്പെട്ടത് മകന്റെ ഉറ്റ സുഹൃത്താണ്. സംഭവ സമയത്ത് മകന്‍ സ്ഥലത്തില്ലായിരുന്നു.

പോലീസ് കണ്ടെത്തിയത് മകന്റെ പേരിലുള്ള തോക്കാണ്. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest