Connect with us

National

ഹരിയാനയിലെ ഗുരുഗ്രാമില്‍ യുവാവ് വെടിയേറ്റ് മരിച്ചു

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് പേരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചത്

Published

|

Last Updated

ഗുരുഗ്രാം| ഹരിയാനയിലെ ഗുരുഗ്രാമില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഭീം നഗറില്‍ ഡി.ജെ ഓപ്പറേറ്ററുടെ കൂടെ ജോലി ചെയ്തിരുന്ന ആശിഷ് (20) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാംലീല പന്തലിന് പിന്നില്‍ രണ്ട് പേരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി സുഹൃത്ത് കരണിനൊപ്പം ആശിഷ് രാംലീല കാണാന്‍ പോയിരുന്നതായി ആശിഷിന്റെ ബന്ധു സൂരജ് നല്‍കിയ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആശിഷിന് വെടിയേറ്റതായി സൂരജിന് വിവരം ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302, 34 പ്രകാരവും ആയുധ നിയമപ്രകാരവും സുഹൃത്തുക്കളായ നിഷിക്കും രോഹനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അതേസമയം മരണ കാരണം വ്യക്തമായിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്‌പെക്ടര്‍ ബഹി റാം കതാരിയ പറഞ്ഞു.