Connect with us

Rsc

ധാർമികതയുടെ സാക്ഷ്യം യുവസമൂഹം തിരിച്ചറിയണം- ആർ എസ്‌ സി

സഊദി ഈസ്റ്റ്‌ നാഷണലിന്റെ 2023- 24 വർഷത്തെ കമ്മിറ്റിയെ ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുർറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി പ്രഖ്യാപിച്ചു.

Published

|

Last Updated

റിയാദ് | ലിബറൽ ചിന്താഗതികളിലേക്ക് യുവത്വത്തെ വഴിനടത്താൻ ശ്രമിക്കുന്നവർ മാനുഷിക മൂല്യങ്ങളുടെയും സാംസ്കാരിക പൈതൃകങ്ങളുടെയും അന്തകരാണെന്നും ധാർമികതയുടെ സാക്ഷ്യം യുവസമൂഹം തിരിച്ചറിയണമെന്നും രിസാല സ്റ്റഡി സർക്കിൾ സഊദി ഈസ്റ്റ് നാഷനൽ യൂത്ത് കൺവീൻ അഭിപ്രായപ്പെട്ടു. “നമ്മളാവണം” എന്ന പ്രമേയത്തിൽ റിയാദിലെ റിമാസ്‌ ഓഡിറ്റോറിയത്തിൽ നടന്ന യൂത്ത്‌ കൺവീൻ ആർ എസ്‌ സി നാഷനൽ ചെയർമാൻ ശഫീഖ്‌ ജൗഹരിയുടെ അധ്യക്ഷതയിൽ ഐ സി എഫ്‌ സഊദി നാഷനൽ വിദ്യാഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉദ്‌ഘാടനം ചെയ്തു.

ആർ എസ്‌ സി ഗൾഫ്‌ കൗൺസിൽ മുൻ ജനറൽ കൺവീനർ ജാബിറലി പത്തനാപുരം, ഗൾഫ്‌ കൗൺസിൽ അംഗങ്ങളായ സജ്ജാദ് മീഞ്ചന്ത, അൻസാർ കൊട്ടുകാട്‌ വിവിധ സഷനുകൾക്ക്‌ നേതൃത്വം നൽകി. ഗൾഫ് കൗൺസിൽ സംഘടന കൺവീനർ സകരിയ ശാമിൽ ഇർഫാനി വിഷയാവതരണം നടത്തി. നൂറുദ്ദീൻ സഖാഫി, സലീം പട്ടുവം, അലി ബുഖാരി, ശഫീഖ് കണ്ണപുരം, ഉമറലി കോട്ടക്കൽ, മുജീബ് തുവ്വക്കാട്, ബശീർ ബുഖാരി, ഉബൈദ് സഖാഫി ചർച്ചകളും സംവാദങ്ങളും നിയന്ത്രിച്ചു. ആർ എസ് സി ജർമനി കലാലയം സെക്രട്ടറി അശ്റഫ് നൂറാനി, ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ ആശംസകളർപ്പിച്ചു.

സഊദി ഈസ്റ്റ്‌ നാഷണലിന്റെ 2023- 24 വർഷത്തെ കമ്മിറ്റിയെ ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുർറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി പ്രഖ്യാപിച്ചു. ഭാരവാഹികളായി ഇബ്രാഹീം അംജദി (ചെയർമാൻ), റഊഫ് പാലേരി (ജനറൽ സെക്രട്ടറി), അമീൻ ഓച്ചിറ (എക്സിക്യൂട്ടീവ്‌ സെക്രട്ടറി), ക്ലസ്റ്റർ സെക്രട്ടറിമാരായി നൗഫൽ മണ്ണാർക്കാട്‌, ഫൈസൽ വേങ്ങാട്‌ (സംഘടന), റോഷിഖ്‌ കൊടുവള്ളി, നവാസ്‌ അൽ ഹസനി (ഫിനാൻസ്‌), നൗഫൽ പട്ടാമ്പി, അനസ് വിളയൂർ (മീഡിയ), സാദിഖ് സഖാഫി ജഫനി, നൗഷാദ് മണ്ണാർക്കാട് (കലാലയം), ഹാഫിള് ഫാറൂഖ് സഖാഫി, നൂറുദ്ദീൻ കുറ്റ്യാടി (വിസ്‌ഡം) എന്നിവരെ തിരഞ്ഞെടുത്തു. സംഗമത്തിൽ അബൂ ഹനീഫ സ്വാഗതവും അമീൻ ഓച്ചിറ നന്ദിയും പറഞ്ഞു

Latest