Connect with us

Kerala

ഭാവി കായിക താരങ്ങളെ തേടി കായിക യുവജന കാര്യാലയം; സെലക്ഷന്‍ ട്രയല്‍സ് ഈ മാസം 27ന് ആരംഭിക്കും

തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ആറ് മുതല്‍ 11 വരെ ക്ലാസുകളിലേക്കാണ് സെലക്ഷന്‍ ട്രയല്‍സ്.

Published

|

Last Updated

തിരുവനന്തപുരം | ഭാവി കായിക താരങ്ങള്‍ക്കായുള്ള സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ സെലക്ഷന്‍ ട്രയല്‍സ് ഈ മാസം 27ന് ആരംഭിക്കും. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ആറ് മുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സാണ് തുടങ്ങാനിരിക്കുന്നത്. ഫെബ്രുവരി 16ന് അവസാനിക്കും.

സംസ്ഥാന തല മെഡല്‍ നേടിയവര്‍ക്കാണ് ഒമ്പത്, പത്ത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുക. രാവിലെ എട്ടാണ് റിപ്പോര്‍ട്ടിംഗ് ടൈം. ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ് ഇതിനൊപ്പം ഉണ്ടാവില്ലെന്നും കാര്യാലയം അറിയിച്ചു.

Latest