Connect with us

theft

125 കിലോഗ്രാം പൊളിച്ച അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

കല്ലുനിര താനിക്കുഴിയില്‍ ടി കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചിക്കണ്ടിയില്‍ പി രജീഷ്(36) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട് | അടക്കാ പൊളി കേന്ദ്രത്തില്‍ നിന്ന് 125 കിലോഗ്രാം പൊളിച്ച അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. നാദാപുരം വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ കവര്‍ച്ച നടത്തിയ കല്ലുനിര താനിക്കുഴിയില്‍ ടി കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചിക്കണ്ടിയില്‍ പി രജീഷ്(36) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

വെളളിയാഴ്ച രാത്രിയിലാണ് പുതിയമറ്റത്ത് ബിബിന്റെ അടക്കാ പൊളി കേന്ദ്രത്തില്‍ ഇരുവരും മോഷണം നടത്തിയത്. കെട്ടിടത്തിന് പിറകിലെ ജനല്‍ ഇളക്കിമാറ്റിയാണ് ഇവര്‍, പൊളിച്ചുതൂക്കി ചാക്കില്‍ നിറച്ച് സൂക്ഷിച്ച അടയ്ക്ക മോഷ്ടിച്ചത്.

 

Latest