Kerala
ലഹരി മരുന്ന് നല്‍കിയില്ല; നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ ഷോപ്പ് ആക്രമിച്ച് യുവാക്കള്‍
കത്തി കാട്ടി ഭീഷണിയും

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതില്‍ പ്രകോപിതനായി മെഡിക്കല്‍ ഷോപ്പിന് നേരെ ആക്രമണം. നെയ്യാറ്റിന്‍കരയിലെ അപ്പോളോ മെഡിക്കല്‍ ഷോപ്പിന് നേരെയാണ് യുവാക്കളുടെ ആക്രമണമുണ്ടായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍. ലഹരി സാന്നിധ്യമുള്ള മരുന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാര്‍ മറുപടി നല്‍കിയതോടെ ആക്രമണം നടത്തുകയായിരുന്നു. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും ആക്രമികള്‍ തകര്‍ത്തു.
കത്തി ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----