Connect with us

International

റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബ് വിലക്ക്

റഷ്യക്കെതിരെ നേരിട്ട് യുദ്ധത്തിനില്ല. എന്നാല്‍ പരോക്ഷമായി യുക്രൈന് സഹായം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

Published

|

Last Updated

കീവ്| റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന ചാനലുകള്‍ക്ക് യൂട്യൂബ് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. റഷ്യക്കെതിരെ നേരിട്ട് യുദ്ധത്തിനില്ല. എന്നാല്‍ പരോക്ഷമായി യുക്രൈന് സഹായം നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാങ്കിങ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തും. യുക്രൈയിനെതിരെ രാസായുധം പ്രയോഗിച്ചാല്‍ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. റഷ്യന്‍ അതിര്‍ത്തി പങ്കിടുന്ന ലാത്‌വിയ, എസ്‌തോണിയ, റുമേനിയ, ലിത്വേനിയ എന്നിവിടങ്ങളില്‍ യു.എസ് 12,000 സൈനികരെ വിന്യസിച്ചു. യുക്രൈനെതിരായ യുദ്ധത്തില്‍ വ്‌ളാദിമിര്‍ പുടിന്‍ വിജയിക്കില്ലെന്നും ബൈഡന്‍ അവകാശപ്പെട്ടു.