Kerala
വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മണവാളന്‍ യൂട്യൂബര്‍ റിമാന്‍ഡില്‍
പത്ത് മാസക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന ശഹീനെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്
തൃശൂര്‍ | വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മണവാളന്‍ മീഡിയ യൂട്യൂബ് ചാനല്‍ ഉടമ തൃശൂര്‍ എരനെല്ലൂര്‍ സ്വദേശി ശഹീന്‍ ഷായെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പത്ത് മാസക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന ശഹീനെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. കേരളവര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു സംഭവം. മദ്യപിച്ച് കാറില്‍ വരികയായിരുന്ന ഷഹീനും സംഘവും കേരള വര്‍മ കോളജിലെ രണ്ട് വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇവരെ പിന്തുടര്‍ന്ന് കാറുകൊണ്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശഹീനെ പോലീസിന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാസം 24ന് പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് പിടികൂടിയത്. യായ ഷഹീന്‍ 15 ലക്ഷം ഫോളോവേഴ്‌സുള്ള മണവാളന്‍ിന് ഉടമയാണ്.