Connect with us

Kerala

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; യുട്യൂബര്‍ സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ചലചിത്രപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

കൊച്ചി   | നടിമാര്‍ക്കെതിരേ സമൂഹിക മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആറാട്ടണ്ണന്‍ എന്ന യുട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. ചലചിത്രപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.എറണാകുളം നോര്‍ത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍, നടി ഉഷ ഹസീന എന്നിവരാണ് പരാതിക്കാര്‍. കുക്കു പരമേശ്വരനും ഭാഗ്യലക്ഷ്മിയും പോലീസ് മേധാവിക്കും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കുമാണ് പരാതി നല്‍കിയത്.

 

നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം

---- facebook comment plugin here -----

Latest