Connect with us

National

വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| വൈഎസ്ആര്‍ തെലുഗു ദേശം പാര്‍ട്ടി സ്ഥാപകയും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സഹോദരിയുമായ വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.

പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശര്‍മിള പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോഴും നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത് കോണ്‍ഗ്രസ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ വിജയമ്മയും കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തല്‍ക്കാലം വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറി സ്ഥാനമോ ആന്ധ്ര പിസിസി അധ്യക്ഷ പദമോ ശര്‍മ്മിളയ്ക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 30ന് നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ടുകള്‍ വിഭജിച്ചുപോകുമെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചിരുന്നു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ശര്‍മിള നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശര്‍മിളക്ക് കോണ്‍ഗ്രസ് സ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന.

 

 

 

Latest