National
ജാതി അടിസ്ഥാനമാക്കി സാമ്പത്തിക സെന്‍സസ് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ്
പിന്നാക്ക ജാതിക്കാര്‍ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെന്നും അവരുടെ സാമ്പത്തിക നില കണ്ടെത്താന്‍ സെന്‍സസ് സഹായിക്കുമെന്നും വെഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയസായി റെഡ്ഡി
ന്യൂഡല്‍ഹി|ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സെന്‍സെസ് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്.
അതുപോലെ സാമൂഹിക വികസന സൂചകങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന പിന്നാക്ക ജാതിക്കാരുടെ സാമ്പത്തിക സ്ഥിതി അറിയേണ്ടത് അത്യാവശ്യമാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നാക്ക ജാതിക്കാര്‍ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെന്നും അവരുടെ സാമ്പത്തിക നില കണ്ടെത്താന്‍ സെന്‍സസ് സഹായിക്കുമെന്നും വെഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയസായി റെഡ്ഡി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ ജെഡിയു, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളും ജാതി സെന്‍സസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ജാതി സെന്‍സസ് പുറത്തിറക്കിയിരുന്നു.
ടിആര്‍എസ്, ടിഎംസി, തുടങ്ങിയ പാര്‍ട്ടികളും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി.