Connect with us

Owaisi's car fired

അസദ്ദുദ്ദീന്‍ ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

ഉവൈസിക്ക് നേരെ വെടിയുതിര്‍ത്ത് സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ എം പി അസദ്ദുദ്ദീന്‍ ഉവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് വെടിയുതിര്‍ത്തതിന് പിന്നാലെ ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം. സി ആര്‍ പി എഫിന്റെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.

അതേസമയം, ഉവൈസിക്ക് നേരെ വെടിയുതിര്‍ത്ത് സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മീററ്റില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യവെയാണ് വെടിവെപ്പ് ഉണ്ടായത്. വിഷയം ഉവൈസി ഇന്ന് സഭയില്‍ അവതരിപ്പിച്ചേക്കും. ലോക്‌സഭാ സ്പീകര്‍ ഓം ബിര്‍ലയെ നേരിട്ട് കണ്ട് വിഷയത്തിന്റെ ഗൗരവം അവതരിപ്പിക്കും എന്നും സൂചനയുണ്ട്.

Latest