Connect with us

Kerala

ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാൻ കേന്ദ്ര തീരുമാനം

55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍.എസ്.ജി കമാന്‍ഡോകളും ഗവര്‍ണര്‍ക്ക് സുരക്ഷനല്‍കാന്‍ ഉണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം | കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുരക്ഷയൊരുക്കുമെന്ന വിവരം അറിയിച്ചത്. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയാണ് ഒരുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയെ കുറിച്ച് ഗവര്‍ണര്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ വരുന്നതോടെ പോലീസ് സുരക്ഷ ഒഴിവാക്കാനാണ് ഗവര്‍ണറുടെ തീരുമാനം. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍.എസ്.ജി കമാന്‍ഡോകളും ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കാന്‍ ഉണ്ടാകും. രാജ്ഭവനും ഇനി സമാനമായ രീതിയിലായിരുക്കും സുരക്ഷ.

കൊല്ലത്ത് എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി ഗവര്‍ണര്‍ സംസാരിച്ച് സാഹചര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്.