Connect with us

Ongoing News

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സവാഹർ പോർട്ടൽ ഉടൻ

ആളുകളെയും വാഹനങ്ങളെയും തിരിച്ചറിയുകയാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്

Published

|

Last Updated

മക്ക | മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സുരക്ഷാ നിയന്ത്രണത്തിൻ്റെ ഭാഗമായി സവാഹർ പോർട്ടൽ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് സഊദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ-ബസ്സാമി പറഞ്ഞു. മക്കയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ  തീർഥാടകർ, ഇവർ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവ തിരിച്ചറിയുന്നതിനായാണ്  ‘സവാഹർ’ എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം പദ്ധതി ആരംഭിക്കുന്നത്. മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ഹജ്ജ്- ഉംറ ഗവേഷണങ്ങൾക്കായുള്ള 22മത് സയൻ്റിഫിക് ഫോററത്തിൽ സംസാരിക്കുകയായിരുന്നു  അൽ ബസ്സാമി.

ആളുകളും വാഹനങ്ങളും റോഡുകളിലൂടെ കടന്നുപോകുമ്പോൾ ആവശ്യമുള്ളവരെ കണ്ടെത്തുന്ന സംവിധാനങ്ങൾ സുരക്ഷാ പട്രോളിംഗിൽ സജ്ജീകരിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ വിശകലനം ചെയ്യുകയും സുരക്ഷാ കമാൻഡ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുമെന്നും അൽ ബസ്സാമി പറഞ്ഞു.


  -->  

Latest