Uae
സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ജേതാക്കളെ സ്വീകരിച്ചു
സമൂഹങ്ങള്‍ക്കുള്ളില്‍ സ്ഥിരതയും സമാധാനവും വളര്‍ത്തിയെടുക്കുന്നതിന് അവാര്‍ഡിന്റെ മൂല്യങ്ങള്‍ അനിവാര്യമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
അബൂദബി | 2025ലെ സായിദ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി അവാര്‍ഡ് ജേതാക്കളെയും അവാര്‍ഡ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളെയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ സ്വീകരിച്ചു. പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുക പങ്കിട്ട അവാര്‍ഡ് ജേതാക്കളില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍, ബാര്‍ബഡോസ് പ്രധാനമന്ത്രി, കാലാവസ്ഥാ വ്യതിയാന ചാമ്പ്യന്‍ മിയ അമോര്‍ മോട്‌ലി, 15 വയസ്സുള്ള ആരോഗ്യ നവീകരണ പ്രവര്‍ത്തകന്‍ ഹെമാന്‍ ബെക്കെലെ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഖസര്‍ അല്‍ ബഹറില്‍ നടന്ന യോഗത്തില്‍, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവരുടെ സംരംഭങ്ങളെയും സംഭാവനകളെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
സമൂഹങ്ങള്‍ക്കുള്ളില്‍ സ്ഥിരതയും സമാധാനവും വളര്‍ത്തിയെടുക്കുന്നതിന് അവാര്‍ഡിന്റെ മൂല്യങ്ങള്‍ അനിവാര്യമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അവാര്‍ഡ് ജേതാക്കളും ജൂറി അംഗങ്ങളും ശൈഖ് മുഹമ്മദിനോട് നന്ദി പറഞ്ഞു.
ലോകത്തിലെവിടെയും സമാധാനപരമായ സഹവര്‍ത്തിത്വം വര്‍ധിപ്പിക്കുന്നതിന് വ്യക്തിക്കും ഗ്രൂപ്പിനും സംഘടനക്കും ഈ അവാര്‍ഡ് നല്‍കുന്നു. അബൂദബിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹറിന്റെ ഗ്രാന്‍ഡ് ഇമാം അഹ്്മദ് അല്‍ ത്വയ്യിബും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടയാളമായി 2019 ഫെബ്രുവരി നാലിനാണ് ഇത് സ്ഥാപിതമായാത്.