International
2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് ഫ്രാന്‍സിനോട് സെലെന്‍സ്‌കി
പാസ്പോര്‍ട്ടിന്റെ പേരില്‍ ഒരു കായികതാരത്തെയും മത്സരത്തില്‍ നിന്ന് വിലക്കേണ്ടതില്ലെന്ന് ഐഒസി നേരത്തെ പറഞ്ഞിരുന്നു.
കീവ് | 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ റഷ്യന്‍ അത്ലറ്റുകളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡ്മിർ സെലെന്‍സ്‌കി ഫ്രാന്‍സിനോട് അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച കത്തില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അനുവാദം നൽകിയ കമ്മിറ്റിയുടെ (ഐഒസി) തീരുമാനത്തിലും സെലെന്‍സ്‌കി പ്രതിഷേധിച്ചു. ഇത് തുടര്‍ന്നാല്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ അത്ലറ്റുകളെ ഒളിമ്പിക് ഗെയിംസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഐഒസിയുടെ ശ്രമങ്ങള്‍ ഭീകരത ഉണ്ടാക്കുമെന്ന് സെലൻസ്കി പറഞ്ഞു.
പാസ്പോര്‍ട്ടിന്റെ പേരില്‍ ഒരു കായികതാരത്തെയും മത്സരത്തില്‍ നിന്ന് വിലക്കേണ്ടതില്ലെന്ന് ഐഒസി നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, തന്റെ രാജ്യത്ത് നിന്നുള്ള കായികതാരങ്ങള്‍ക്ക് യുദ്ധക്കളത്തില്‍ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ കായികരംഗത്ത് നിഷ്പക്ഷത അസാധ്യമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്യക്തമാക്കി.