National
തുടര്‍ച്ചയായി മൂന്നാം തവണയും പൂജ്യം; ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് കനത്ത ആഘാതം
15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ചിത്രത്തിലില്ലാതായി
![](https://assets.sirajlive.com/2023/02/rahul-gandhi-1-897x538.jpg)
ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് തുടര്‍ച്ചയായി ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തത് കോണ്‍ഗ്രസ്സിന് കനത്ത ആഘതമായി. 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹിയില്‍ സീറ്റില്ലാതിരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ചില സീറ്റില്‍ മുന്നിട്ട് നിന്നിരുന്നുവെങ്കിലും പിന്നീട് അവര്‍ പിന്നാക്കം പോവുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ സീറ്റ് നേടാന്‍ സാധിച്ചില്ല.
2020ലെ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളിലാണ് എ എ പി ജയിച്ചത്. എട്ട് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 2015ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളിലാണ് എ എ പി വിജയിച്ചത്. അന്ന് മൂന്ന് സീറ്റില്‍ ബി ജെ പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും ലഭിച്ചില്ല.