National
സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം ഫീസ് ഓര്‍ഡറിന് അഞ്ചു രൂപയാക്കി വര്‍ധിപ്പിച്ചു
ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്നോ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളില്‍ നിരക്ക് വര്‍ധനവ് നടപ്പാക്കി
![](https://assets.sirajlive.com/2024/04/e0b586e0b4a6e0b4b8e0b58be0b582e0b4a6-897x538.jpg)
ന്യൂഡല്‍ഹി| ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ ഓര്‍ഡറിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന നിരക്ക് വര്‍ധിപ്പിച്ചു. ഓര്‍ഡറിന് അഞ്ചുരൂപയാണ് ഫീസായി ഈടാക്കുന്നത്.25 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്നോ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളില്‍ നിരക്ക് വര്‍ധനവ് നടപ്പാക്കിയതായാണ് റിപ്പോര്‍ട്ട്.
ഉപയോക്താവില്‍ നാലുരൂപയായിരുന്നു ഒരു ഓര്‍ഡറിന് ഈടാക്കിയിരുന്നത്.
2023 ഓഗസ്റ്റ് മുതലാണ് സൊമാറ്റോയില്‍ ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഒരു ഓര്‍ഡറിന് രണ്ടു രൂപയാണ് ഈടാക്കിയിരുന്നത്. ഒക്ടോബറില്‍ ഇത് മൂന്ന് രൂപയാക്കി ഉയര്‍ത്തി. ജനുവരിയില്‍ വീണ്ടും ഫീസ് വര്‍ധിപ്പിച്ച് നാലുരൂപയാക്കിയതാണ്. ഇതാണ് ഇപ്പോള്‍ അഞ്ചുരൂപയിലെത്തിയത്. മറ്റൊരു പ്രധാന ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും ഓര്‍ഡറിന് അഞ്ചുരൂപയാണ് ഫീസായി ഈടാക്കുന്നത്.