Business
പേരും ലോഗോയും മാറ്റി സൊമാറ്റോ; ലക്ഷ്യം ഇതാണ്
നാല് പ്രധാന ബിസിനസ്സുകൾ ഉൾക്കൊള്ളുന്നതാകും ‘എറ്റേണൽ’ കമ്പനി.
![](https://assets.sirajlive.com/2025/02/zomato-897x538.jpg)
ബെംഗളുരു|ഇന്ത്യൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഇനിമുതൽ പുതിയ പേരിൽ. ‘എറ്റേണൽ’ എന്ന് കമ്പനിയുടെ പേര് പുനർനാമകരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. പുതിയ ലോഗോയും പുറത്തിറക്കി. കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പേരുമാറ്റം. രണ്ട് വർഷത്തിലേറെയായി കമ്പനി അകത്ത് ഉപയോഗിക്കുന്ന പേര് എറ്റേണൽ എന്നുതന്നെയാണ്.
നാല് പ്രധാന ബിസിനസ്സുകൾ ഉൾക്കൊള്ളുന്നതാകും ‘എറ്റേണൽ’ കമ്പനി. ഫുഡ് ഡെലിവറിക്കായി സൊമാറ്റോ, ക്വിക്ക്-കൊമേഴ്‌സ് യൂണിറ്റായി ബ്ലിങ്കിറ്റ്, ലൈവ് ഇവന്‍റ്‌സിനായി ബിസിനസ് ഡിസ്ട്രിക്റ്റ്, കിച്ചൺ സപ്ലൈസ് യൂണിറ്റായി ഹൈപ്പർപ്യുർ എന്നിവയാകും പ്രവർത്തിക്കുക.
പേര് മാറ്റത്തെ പിന്തുണയ്ക്കാൻ ഓഹരി ഉടമകളോട് സൊമാറ്റോ അഭ്യർത്ഥിച്ചിട്ടുണ്ട്.
സൊമാറ്റോയ്ക്ക് അപ്പുറമുള്ള പ്രവർത്തനമാണ് നമ്മൾ ലക്ഷ്യമിടുന്നതെന്നും അതിനാലാണ് പേരുമാറ്റുന്നതെന്നും സ്ഥാപകൻ ദീപീന്ദർ ഗോയൽ ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ പറഞ്ഞു. കമ്പനിയെയും ബ്രാൻഡിനെയും ആപ്പിനെയും തമ്മിൽ വേർതിരിച്ചറിയാനാണ് എറ്റേണൽ എന്ന പേരിട്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 2022ൽ സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ നിക്ഷേപകൾ ആശങ്കയിലായിരുന്നു. എന്നാൽ ക്വിക്ക് കൊമേഴ്‌സിൽ കാലുറപ്പിക്കാനാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിച്ചു.