Connect with us

Kerala

സൊമാറ്റോ തൊഴിലാളികൾ പണിമുടക്കി

സമരം രാത്രി 12 വരെ തുടർന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ പണിമുടക്കി. വേതന വർധനയുൾപ്പെടെ പത്തിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സൊമാറ്റോ റൈഡർമാർ 18 മണിക്കൂർ പണിമുടക്കിയത്. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടർന്നു.
ആലപ്പുഴ, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലായിരുന്നു പണിമുടക്ക്. സൊമാറ്റോ ആപ്പ് ഓഫാക്കിയായിരുന്നു പണിമുടക്ക്.

ഓർഡർ ചെയ്ത ഭക്ഷ്യ വസ്തുക്കൾ ഉപഭോക്താവിന് എത്തിച്ചു നൽകാൻ കിലോമീറ്ററിന് ആറ് രൂപ നൽകണമെന്നാണ് റൈഡർമാർ ഉന്നയിച്ച പ്രധാന ആവശ്യം. സ്ഥിരമായി ജോലി ചെയ്യുന്ന റൈഡർമാർക്ക് 30 മിനുട്ട് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള ഇടവേളകൾ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയാണ് സമരം. സമരത്തിനിടെ കോട്ടയം ജില്ലാ ലേബർ ഓഫീസറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കോട്ടയം ഏറ്റുമാനൂർ, സംക്രാന്തി സോണുകളിൽ തൊഴിലാളികൾ തിരുനക്കരയിൽ ഒത്തുചേർന്നു.

Latest