Connect with us

Kannur

സോണ്‍ പ്രചാരണ സമ്മേളനങ്ങള്‍ സമാപിച്ചു

മാട്ടൂല്‍ മന്‍ശഇല്‍ നടന്ന പ്രോഗ്രാം കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം തങ്ങളുടെ അധ്യക്ഷതയില്‍ എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കണ്ണൂര്‍| ആഗസ്ത് 24, 25 തീയ്യതികളില്‍ നടക്കുന്ന അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെയും കന്‍സുല്‍ ഉലമ ഹംസ ഉസ്താദിന്റെ ആറാം ആണ്ട് അനുസ്മരണ സമ്മേളനത്തിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പ്രചാരണ സമ്മേളനങ്ങള്‍ ജില്ലയിലെ മുഴുവന്‍ സോണുകളിലും നടന്നു. ഇന്നലെ വൈകുന്നേരം മാട്ടൂല്‍ മന്‍ശഇല്‍ നടന്ന പ്രോഗ്രാം കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം തങ്ങളുടെ അധ്യക്ഷതയില്‍ എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തി. പി. അബ്ദുര്‍റഹ്മാന്‍ ഹാജി, മുഹ്യുദ്ദീന്‍ സഖാഫി മുട്ടില്‍, എസ്.ഇ മുഹമ്മദലി ഹാജി മുട്ടം, ശൗക്കത്ത്കണ്ണപുരം, ജാസിം അദനി മടക്കര പ്രസംഗിച്ചു. പരിപാടിയില്‍ സോണ്‍ പ്രചാരണ സമിതി നിലവില്‍ വന്നു.

മാടായി സോണ്‍ പ്രചാരണ സമിതി : സയ്യിദ് ശാഫി ബാഅലവി (ചെയര്‍മാന്‍), ശൗക്കത്ത് കണ്ണപുരം (ജനറല്‍ കണ്‍വീനര്‍), അഹ്മദ് ഹാജി മുട്ടില്‍ (കോഡിനേറ്റര്‍), പി.അബ്ദുറഹ്മാന്‍ ഹാജി, എ.സി. മുഹമ്മദലി ഹാജി, റസാഖ് മുസ്ലിയാര്‍, ഹാരിസ് ബാഖവി (വൈസ് ചെയര്‍മാന്‍), എസ്.എം.ബി മാട്ടൂല്‍, ഫൈസല്‍ പാപ്പിനിശ്ശേരി, ശബീര്‍.ടി.ടി, എന്‍.കെ. ഹംസ (കണ്‍വീനര്‍). ജൂലൈ 10 – ആഗസ്ത് 10 കാലയളവില്‍ യൂണിറ്റുകളില്‍ അനുസ്മരണ സംഗമങ്ങള്‍ നടക്കും.