Connect with us

Thiruvananthapuram

വരള്‍ച്ചാ സഹായം: കേന്ദ്രസംഘം 17നെത്തും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ച പഠിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം 17ന് കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തെ വരള്‍ച്ചക്ക് കേന്ദ്രത്തില്‍ നിന്ന് അടിയന്തര സഹായം തേടിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പഠന സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഗണിച്ച് കേന്ദ്രത്തോട് അടിയന്തര സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേന്ദ്ര പൂളില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് സംസ്ഥാനം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest