Monday, January 16, 2017

Articles

Articles
Articles

മഅ്ദനി ഇപ്പോഴും അവിടെത്തന്നെയുണ്ട്

സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കും നിലപാട് വ്യക്തമാക്കുന്നവര്‍ക്കും പാകിസ്ഥാനിലേക്ക് പോകാന്‍ വിസ തരപ്പെടുത്തി കൊടുക്കുന്നവര്‍ നാട് ഭരിക്കുന്ന കാലമാണിത്. കമാലുദ്ദീന്‍ 'ദീന്‍' കളഞ്ഞ് 'കമലാ'യിട്ട് പോലും രക്ഷകിട്ടാത്ത നാട്. അമ്പത്താറിഞ്ച് നെഞ്ചളവുള്ള രാജാവ് വാഴുന്ന...

ദേശസ്‌നേഹം വെറും ഒരു ജനഗണമനയല്ല

ഇന്ത്യ ക്രമേണ ഒരു ഫെഡറേഷനായി മാറുമെന്നാണ് എന്റെ വിശ്വാസം. ഇന്ത്യക്കാര്‍ എന്നു പറഞ്ഞാല്‍ മലയാളികളാണ്, തമിഴരാണ്, ആന്ധ്രക്കാരാണ്, ബംഗാളികളാണ് (എം ജി എസ് നാരായണന്‍- മാതൃഭൂമി വാരിക 2017 ജനുവരി 1). ശരിയാണ്....

ഇന്ത്യന്‍ അതൃപ്തി സര്‍വീസ്‌

ഇത്തവണത്തെ പുതുവര്‍ഷം അതൃപ്തിയിലാണ് തുടങ്ങിയത്. അസഹിഷ്ണുത, അഴിമതി എന്നീ വാക്കുകള്‍ക്ക് ശേഷം അതൃപ്തി. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതിനായി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു....

എന്‍ഡോസള്‍ഫാന്‍: ഇരകളെ കണ്ട ന്യായാസനം

ഷഡ്പദകീടങ്ങളെ നശിപ്പിക്കാനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍, ഇലചുരുട്ടിപ്പുഴുക്കള്‍ എന്നിവക്കെതിരെയാണ് ഇത് പ്രയോഗിക്കുക. തവിട്ട് നിറത്തിലുള്ള പൊടി രൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നു. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ്...

ജിഷ്ണുവിന്റെ മരണം: പേടിപ്പെടുത്തുന്ന കാര്യങ്ങള്‍

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജിലായാലും മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലായാലും വിദ്യാര്‍ഥികളുടെ ജീവനെടുക്കുമെന്ന് ഉറപ്പിച്ചു പറയേണ്ടിവരുന്ന സാഹചര്യമാണ് കേരളത്തിലും വന്നു ചേര്‍ന്നിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്‌റു കോളജിലെ...

എം ടിയോട് ഐക്യപ്പെടുന്നതിലെ ജനപക്ഷ രാഷ്ട്രീയം

നോട്ടുവേട്ടക്കിറങ്ങിയ മോദിയുടെ കേരളത്തിലെ അനുയായികള്‍ അതിലെ പരാജയം കൂടുതല്‍കൂടുതല്‍ ബോധ്യം വന്നതിനാലാകാം തങ്ങളുടെ പ്രചാരണത്തിന്റെ കുന്തമുന എം ടി വേട്ടയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. നവംബര്‍ എട്ടിലെ അപക്വമായ തീരുമാനം കള്ളപ്പണത്തിനും കള്ളനോട്ടിനും ഒരു...

രാജ്യം വിടാന്‍ കല്‍പ്പിക്കാന്‍ ഇവരാരാണ്?

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജ്യം വിടണമെന്നാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്നലെ കോഴിക്കോട് വെച്ച് കല്‍പ്പിച്ചത്. അങ്ങേയറ്റത്തെ അസഹിഷ്ണുതയും സാംസ്‌കാരിക ശൂന്യതയുമാണ് രാധാകൃഷ്ണന്റെ...

പുഞ്ചിരിക്കാം

മാസങ്ങള്‍ പ്രായമാകുമ്പോള്‍ തന്നെ മനുഷ്യന്‍ ചിരിച്ചു തുടങ്ങുന്നു. ചിന്തിക്കാനും ചിന്തിച്ചു ചിരിക്കാനുമുള്ള സിദ്ധിയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നു വ്യതിരിക്തമാക്കുന്ന ഒന്ന്. നമുക്ക് ഏറെ ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ നിര്‍വഹിക്കാനാവുന്നതാണ് പുഞ്ചിരി. നമ്മുടെ...

ദളിതന്റെ ഭാവി

ഇന്ത്യയിലെ ഇരുപത് ശതമാനത്തിലേറെ വരുന്ന ദളിത സമൂഹത്തെക്കുറിച്ചും അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെക്കുറിച്ചും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, പൊതുസമൂഹമാകെ തന്നെയും വാതോരാതെ സംസാരിക്കുമെങ്കിലും, നാളിന്നേവരെ ദളിതന്റെ നിലവിളികള്‍ക്ക് കൂടുതല്‍ ദയനീയത...

എളുപ്പമല്ല, ബി ജെ പിക്ക് ട്രയല്‍ റണ്‍

വയസ്സ് എഴുപത്തിയെട്ടിലേക്ക് കടന്നിരിക്കുന്നു മുലായം സിംഗ് യാദവിന്. രാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണന്റെയും അനുഗ്രഹാശിസ്സുകളോടെ രാഷ്ട്രീയത്തിലിറങ്ങിയ മുലായം അന്നുമുതല്‍ ഇന്നോളം സോഷ്യലിസ്റ്റ് പക്ഷത്തായിരുന്നു. സോഷ്യലിസ്റ്റ് ചേരിയിലെ നേതാക്കളില്‍ ഏതാണ്ടെല്ലാവര്‍ക്കുമുണ്ടായിരുന്ന, ഇപ്പോഴുമുള്ള, താന്‍പോരിമ...