Connect with us

Gulf

അല്‍ ഐന്‍നഗരസഭ മുന്‍ ജീവനക്കാരുടെ സേവനാനുകൂല്യങ്ങള്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

അല്‍ ഐന്‍: ::::; നഗരസഭയുടെ വിവിധ വകുപ്പുകളിലെ മുന്‍ ജീവനക്കാരുടെ സേവനാനുകൂല്യങ്ങള്‍ അവകാശികള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്നു. നഗരസഭയുടെ ജീവനക്കാരായിരിക്കെ മരണമടഞ്ഞവര്‍, വിസ റദ്ദ് ചെയ്ത് നാട്ടില്‍ പോയവര്‍, കേസുകളില്‍ കുടുങ്ങി നാടുകടത്തപ്പെട്ടവര്‍ തുടങ്ങി വിവിധ രാജ്യക്കാരായ മുന്നൂറില്‍പരം ആളുകളുടെ അവകാശ ആനുകൂല്യങ്ങളാണ് ഇത്തരത്തിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 30 വര്‍ഷത്തിലധികം നഗരസഭയുടെ വിവിധങ്ങളായ വകുപ്പുകളില്‍ മലയാളികളടക്കം സേവനാനുകൂല്യങ്ങള്‍ കൈപ്പറ്റാത്തതായും അറിയുന്നു. അറിവായ ഏതാനും മലയാളികളുടെ പേരും അവര്‍ ജോലിക്ക് ചേര്‍ന്ന വര്‍ഷവും പിരിഞ്ഞ വര്‍ഷവും ചുവടെ: അന്‍സാര്‍ അഹമ്മദ് 24-07-1976 മുതല്‍ 01-01-2008 വരെ, തലെലത്ത് കില്ലേത്തില്‍ അദ്ദാദ് കോയ 18-07-1989 – 10-01-2002, അബ്ദുല്‍ വാഹിദ് അശ്‌റഫ് 23-11-96 – 01-01-2004, അബ്ദുല്ലക്കുഞ്ഞി അഞ്ചിലേത്ത് 23-02-2000 – 03-01-2006, അബ്ദുല്‍ മജീദ് അബ്ദുല്‍ വഹാബ് 07-12-89 – 05-01-2002, കല്ലിങ്ങല്‍ അബ്ദുര്‍റഹ്മാന്‍ 26-12-93 – 06-01-2006, തോമസ് സക്കറിയ മനാത്തറമ്പില്‍ 10-11-77 – 01-11-2000, മുഹമ്മദ് ചേക്കുട്ടി 19-02-1989 – 01-07-2005, നരന്‍കുന്നന്‍ അബൂബക്കര്‍ 12-12-1981 – 01-12-2004, മുഹമ്മദ് ഷാഫി കെറോത്തില്‍ 23-12-95 – 01-01-2001. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പേരും അറിവായിട്ടുണ്ട്. തൊഴിലില്‍ നിന്ന് പിരിഞ്ഞുപോയവരുടെ അവകാശികള്‍ മതിയായ തെളിവുകളുമായി എത്തിയാല്‍ അധികൃതര്‍ ആനുകൂല്യങ്ങള്‍ കൊടുക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പ് തിരൂര്‍ പത്തമ്പാട് മൂച്ചിക്കല്‍ കല്ലിങ്ങല്‍ അബ്ദുര്‍റഹ്മാന്‍ നഗരസഭ ജീവനക്കാരിയിരിക്കെ അല്‍ ഐനില്‍ വെച്ച് മരണപ്പെട്ടു. മുഴുവന്‍ അവകാശങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും ഇനിയും അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ഉണ്ടെന്നും അറിയിച്ചുകൊണ്ട് സഹോദരനായ ഇബ്രാഹിമിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതരുമായി ബന്ധപ്പെടുകയും അനന്തര നടപടിക്രമങ്ങളുമായി നീങ്ങി അവകാശങ്ങള്‍ കൈപ്പറ്റാന്‍ ഉത്തരവായി. മതിയായ തെളിവുകളുമായി എത്തുന്നവര്‍ക്ക് അല്‍ ഐനിലെ സന്നദ്ധ സംഘടനയായ ആര്‍ എസ് സിയുടെ ഷെയര്‍ ആന്‍ഡ് കെയര്‍, അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ സന്നദ്ധരാണെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 055-2580030.