Connect with us

Kannur

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിദൂര വിഭാഗം വിദ്യാര്‍ഥികളോട് നീതി കാണിക്കണം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിദൂര വിഭാഗം വിദ്യാര്‍ഥികളോട് നീതി കാണിക്കണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനമാവശ്യപ്പെട്ടു.
ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സിന് 20,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 90 ശതമാനത്തിലധികം പേരും പാരലല്‍ കോളജ് വഴിയാണ് തുടര്‍പഠനം നടത്തുന്നത്. ഇപ്പോഴും അധിക വിഷയങ്ങളുടെയും പഠന സാമഗ്രികള്‍ ലഭ്യമായിട്ടില്ല. കോണ്‍ടാക്ട് ക്ലാസുകള്‍ വെറും പ്രഹസനമായി മാറുകയാണ്. പഠനസാമഗ്രികളും കോണ്‍ടാക്ട് ക്ലാസും ഒഴിവാക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലുള്ളത് പോലെ രജിസ്റ്റര്‍ ചെയ്ത് പഠിക്കാനുള്ള അവസരമൊരുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എന്‍ രാധാകൃഷ്ണനെ അനുമോദിച്ചു. രാജേഷ് പാലങ്ങാട്ട്, കെ പ്രകാശന്‍, കെ യു യതീന്ദ്രന്‍, ടി വി രവീന്ദ്രന്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം വി പുരുഷോത്തമന്‍, സി അനില്‍കുമാര്‍(രക്ഷാധികാരികള്‍), സി അനില്‍കുമാര്‍, രാജേഷ് പാലങ്ങാട്ട്(സംസ്ഥാന നിര്‍വാഹക സമിതിയംഗം), കെ പി ജയബാലന്‍(പ്രസി.), കെ പ്രകാശന്‍, സി ശശീന്ദ്രന്‍, യു നാരായണന്‍(വൈ.പ്രസി.), കെ യു യതീന്ദ്രന്‍(ജന.സെക്ര.), കെ യു അനില്‍കുമാര്‍, ബിന്ദു സജിത്ത് കുമാര്‍(ജോ.സെക്ര.), കെ മോഹനന്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.