Ongoing News
ഹെറാതിന് 12 വിക്കറ്റ്; ലങ്കക്ക് പരമ്പര
കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ഏഴ് വിക്കറ്റിന് ജയിച്ച് ശ്രീലങ്ക പരമ്പര 1-0ന് സ്വന്തമാക്കി. രണ്ടിന്നിംഗ്‌സിലുമായി പന്ത്രണ്ട് വിക്കറ്റുകള്‍ പിഴുത ഇടംകൈയ്യന്‍ സ്പിന്നര്‍ രംഗന ഹെറാതാണ് ബംഗ്ലാദേശിനെ തകര്‍ത്ത് കളിയിലെ താരമായത്.
സ്‌കോര്‍: ബംഗ്ലാദേശ് 240&265 ; ശ്രീലങ്ക 346&160/3.
മുപ്പത്തഞ്ചാം പിറന്നാള്‍ ദിനത്തിലായിരുന്നു കരിയര്‍ ബെസ്റ്റ് ആയ 7-89 പ്രകടനം ഹെറാത് പുറത്തെടുത്തത്.
ബംഗ്ലാദേശിനെ രണ്ടാമിന്നിംഗ്‌സില്‍ 265ന് പുറത്താക്കിയ ലങ്ക 159 റണ്‍സ് വിജയലക്ഷ്യം 41.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ സങ്കക്കാര 55 റണ്‍സോടെ രണ്ടാമിന്നിംഗ്‌സിലും തിളങ്ങി.
---- facebook comment plugin here -----