Connect with us

Wayanad

പുലിത്തോല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ നാല് പേര്‍ പിടിയില്‍

Published

|

Last Updated

മാനന്തവാടി: പുലിത്തോല്‍ വില്‍ക്കാന്‍ കൊണ്ടു പോകുന്നതിനിടെ നാല് പേരെ വനം വകുപ്പ് ഫഌയിംഗ് സ്‌ക്വാഡ് വിഭാഗം പിടികൂടി. പനവല്ലി എമ്മടി സുബ്രമണ്യന്‍(49), മകന്‍ സുന്ദരന്‍(19), കാട്ടിക്കുളം മണപ്പള്ളി തറയില്‍ അച്ചന്‍കുഞ്ഞ്(70), ഓട്ടോ ഡ്രൈവര്‍ കാട്ടിക്കുളം മലയില്‍ മോഹനന്‍(40) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫഌയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ ഫഌയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ അധീഷുംസംഘവും കാട്ടിക്കുളം പനവല്ലിയില്‍ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
ഒരു വയസ്സ് പ്രായമുള്ള പുള്ളിപുലിയുടെ തോലാണ് സംഘത്തില്‍ പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുബ്രഹമണ്യന്റെ തോട്ടത്തില്‍ വിഷം വെച്ചാണ് പുലിയെ കൊന്നത്. തുടര്‍ന്ന് മാംസം ഒഴിവാക്കി പുലിത്തോല്‍ ഉണക്കി സൂക്ഷിക്കുകയായിരുന്നു. പത്ത് മാസം മുമ്പാണ് പശപവിനെ പിടികൂടാനായി എത്തിയ പുലിക്ക് വിഷം വെച്ചത്. ഇടനിലക്കാരനായ അച്ചന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഒന്നര ലക്ഷം രൂപക്ക് ഉറപ്പിച്ച ശേഷം വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് കാട്ടിക്കുളത്ത് വെച്ച് ഓട്ടോയില്‍ നിന്ന് തോല്‍ പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്ത്്.
പിന്നീട് പ്രതികളേയും ഓട്ടോറിക്ഷ തോല്‍ എന്നിവ ബേഗൂര്‍ റെയ്ഞ്ചിന് കൈമാറി. സംഭവുമായി കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ഒരാഴ്ച മുമ്പ് കാട്ടിക്കുളം വയല്‍ക്കരയില്‍ കുരിശ് പറമ്പില്‍ വാസുവിന്റെ വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ അവശനിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയിരുന്നു. ഇത് പിന്നീട് ചാകുകയായിരുന്നു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ കല്‍പ്പറ്റ ഫഌയിംഗ് സ്‌ക്വാഡ് റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബീരാന്‍കുട്ടി, പി രാജേന്ദ്ര ബാബു, കെ എ അനില്‍കുമാര്‍, എ വി ഗോവിന്ദന്‍, കെ പ്രദീപ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest