Connect with us

Health

സൗന്ദര്യം വര്‍ധിപ്പിക്കാനൊരു വിദ്യ

Published

|

Last Updated

സൗന്ദര്യം വര്‍ധിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. നല്ല ചര്‍മത്തിന് ഭക്ഷണവും പ്രധാനമാണ്.സൗന്ദര്യം വര്‍ധിക്കുപ്പിന്നതിന് നല്ല ഭക്ഷണശീലങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ദിവസവും ആഹാരത്തിന് ശേഷം എന്തെങ്കിലും ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിന് ഷെയ്പ്പ് നന്നാക്കാന്‍ സഹായിക്കും. സ്‌ട്രോബറി, തക്കാളി തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ സഹായിക്കുന്നവയാണ്. ഭക്ഷണ ശേഷം തക്കാളി ചെറിയ പീസുകളാക്കി പാത്രത്തിലാക്കി അല്പം പഞ്ചസാരയും ഇട്ട് കഴിക്കല്‍ ശരീരത്തിന് നല്ലതാണ്. ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അല്പംകൂടി പഞ്ചസാര ഉപയോഗിച്ചാല്‍ മതി. ഇടക്കിടക്ക് മറ്റു പഴവര്‍ഗങ്ങളും കഴിക്കണം.സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുവാനും അങ്ങനെ പ്രായം തോന്നുന്നത് കുറയാനും സഹായിക്കും. തക്കാളിയാകട്ടെ ചര്‍മം മൃദുവാകാനും തിളങ്ങാനും സഹായിക്കും. പച്ചക്കറികള്‍ ചര്‍മാരോഗ്യത്തിന് പ്രധാനമാണ്. ഇവയിലെ വൈറ്റമിനുകള്‍ ചര്‍മത്തിന് തിളക്കം നല്‍കുകയും കൂടുതല്‍ പോഷണം നല്‍കുകയും ചെയ്യും. ഇവ പാകം ചെയ്യുമ്പോള്‍ അധികം വേവിയ്ക്കരുത്. ഇവയുടെ ഗുണം നഷ്ടപ്പെടും. പച്ചക്കറികള്‍ സാലഡോ സൂപ്പോ ആയി കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. കുരുമുളക് പോലുള്ള ചില മസാലകളും സൗന്ദര്യത്തെ സംരക്ഷിക്കും. ഇവ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ വിശപ്പു കുറയും. തടി കുറയാനും നല്ല ശരീരം ലഭിക്കാനും ഇത് സഹായിക്കും. വെള്ളം ധാരാളം കുടിയ്ക്കണം. ചര്‍മാരോഗ്യത്തിന് ഇത് പ്രധാനമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.