Connect with us

National

പീഡനം പെണ്‍കുട്ടികള്‍ സ്വയം ക്ഷമിച്ച് വരുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്

Published

|

Last Updated

ഭോപ്പാല്‍: പീഡനം പെണ്‍കുട്ടികള്‍ സ്വയം ക്ഷണിച്ചു വരുത്തുന്നതാണെന്ന് മധ്യപ്രദേശിലെകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സത്യദേവ് കട്ടാരെയാണ് വിവാദ പരാമര്‍ശം നടത്തിയത്.സംസ്ഥാനത്തെ വനിത സംഘടനകളും ബി.ജെ.പിയും കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയെ അപലപിച്ചു. കട്ടാരെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്. ഒരു പുരുഷനും സ്ത്രീയെ അപമാനിക്കാന്‍ നോക്കില്ല, അവളുടെ ക്ഷണമാണ് പുരുഷനെ അതിന് പ്രേരിപ്പിക്കുന്നതെന്നാണ് കട്ടാരെ പറഞ്ഞത്.

 

Latest