Connect with us

Palakkad

സംസ്ഥാന ജൂനിയര്‍ ഖൊ- ഖൊ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Published

|

Last Updated

പാലക്കാട്: സംസ്ഥാന ജൂനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കല്ലേപ്പുള്ളിയില്‍ മരുതറോഡ് പഞ്ചായത്ത് ഫ്്‌ളഡ് ലെറ്റ് സ്റ്റേഡിയത്തിലാണ് രണ്ട് ദിവസങ്ങളിലാണ് മത്സരം നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും ടീമുകളില്‍ നിന്നായി 18 വയസ്സിന് താഴെ വരുന്ന 450ഓളം ഖൊ- ഖൊ താരങ്ങള്‍ പങ്കെടുക്കും. കല്ലേപ്പുള്ളി സേതുമാധവന്‍ സ്മാരക വായനശാലയുടെയും ജില്ലാ ഖൊ-ഖൊ അസോയിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
ഭാരത് മാതാ, അമൃത ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് കായിക താരങ്ങള്‍ക്കായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മത്സരങ്ങള്‍ തുടങ്ങും. വൈകീട്ട് അഞ്ചിന് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി കല്ലേപ്പുള്ളി ജംങ്ഷനില്‍ നിന്ന് കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും ഉണ്ടായിരിക്കും. നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
എം എല്‍ എമാരായ കെ വി വിജയദാസ്, വി ചെന്താമരാക്ഷന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ഇതോടാനുബന്ധിച്ച് ദേശീയ ഖൊ- ഖൊ താരങ്ങളെയും മറ്റു കായിക മേഖലകളിലെ പ്രതിഭകളെയും കായിക പരിശീലകരെയും ആദരിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ പ്രഭാകരന്‍, ജനറല്‍ കണ്‍വീനര്‍ പി ഗോപിനാഥന്‍, ജില്ലാ ഖൊ-ഖൊ അസോസിയേഷന്‍ സെക്രട്ടറി കെ അശോകന്‍, ജില്ലാ പ്രസിഡന്റ് എം വി ശിവശങ്കരന്‍ പങ്കെടുത്തു.

 

Latest